രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം : ഔദ്യോഗിക വീഡിയോ പുറത്തിറക്കി

Jaihind Webdesk
Wednesday, January 9, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച്, ഔദ്യോഗിക വീഡിയോ പുറത്തിറക്കി. ജയ്ഹിന്ദ് ടി വിയാണ്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലുള്ള ഈ വീഡിയോ തയ്യാറാക്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായിരിക്കെ, ജയ്ഹിന്ദ് ടി വിയാണ്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലുള്ള ഈ വീഡിയോ തയ്യാറാക്കിയത്. ദുബായില്‍ എ ഐ സി സി സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങില്‍, എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ്, വീഡിയോയുടെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

എ ഐ സി സിയ്ക്ക് കീഴിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സെക്രട്ടറി ഡോ. ആരതി കൃഷ്ണ, കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരില്‍, കെ എം സി സി യുഎഇ പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്മാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാര്‍ അവതാരകനായി.

ഇതോടൊപ്പം, മലയാളം ഭാഷയിലുള്ള വീഡിയോ, ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ അനിയന്‍കുട്ടി, പ്രകാശനം ചെയ്തു. ഡയറക്ടര്‍മാരായ പി കെ സജീവ് , ചെറിയാന്‍ , ലാല്‍ അബ്ദുല്‍ സലാം എന്നിവര്‍ സംബന്ധിച്ചു. എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസുമായി, ജയ്ഹിന്ദ് ബോര്‍ഡ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി.