‘സുജിത് സുരക്ഷിതനായി എത്രയും വേഗം മാതാപിതാക്കള്‍ക്കൊപ്പം ചേരട്ടെ’ : കുഴല്‍ക്കിണറില്‍ വീണ കുട്ടിക്കായി പ്രാര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, October 27, 2019

rahul-gandhi-meet

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനായി പ്രാര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി. മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേർന്ന രാഹുല്‍ ഗാന്ധി എത്രയും പെട്ടെന്ന് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിക്കട്ടെ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍, തമിഴ്നാട്ടിലെ ഒരു ജനത, കഴിഞ്ഞ വെള്ളിയാഴ്ച കുഴല്‍ക്കിണറില്‍ അകപ്പെട്ട സുർജീതിനെ രക്ഷിക്കാനായുള്ള പരിശ്രമത്തിലാണ്. എത്രയും വേഗം കുട്ടിയെ രക്ഷിക്കാനാകട്ടെയെന്നും മാതാപിതാക്കള്‍ക്കൊപ്പം എത്തിച്ചേരട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു’ – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആദ്യം 26 അടി താഴ്ചയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ താഴ്ചയിലേക്ക് പോവുകയായിരുന്നു.