Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

KSU| സൂംബനൃത്ത വിവാദം അനാവശ്യം ; ലഹരിക്കെതിരായി നടത്തുന്ന സദുദ്ദേശപരമായ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു: കെ.എസ്.യു

KSU| സൂംബനൃത്ത വിവാദം അനാവശ്യം ; ലഹരിക്കെതിരായി നടത്തുന്ന  സദുദ്ദേശപരമായ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു: കെ.എസ്.യു
ലഹരിക്കെതിരായി നടത്തുന്ന സദുദ്ദേശപരമായ പ്രവർത്തനങ്ങളിൽ വിവാദം കാണേണ്ടതില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ സർക്കാരിന് പൂർണ്ണ പിന്തുണ ക്യാമ്പസ് ജാഗരൻ യാത്ര നടത്തിയ ഘട്ടത്തിൽ തന്നെ നൽകിയിട്ടുള്ളതാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി. സുംബ ഡാൻസ് ഫിട്നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. സൂംബയിൽ അധാർമികമായി ഒന്നും കാണാൻ കഴിയില്ല. ഇത് സംബന്ധിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്നു തന്നെയാണ് കെ.എസ്.യു നിലപാട്. സിന്തറ്റിക് ലഹരിയടക്കം യുവാക്കളിലും വിദ്യാർത്ഥികളിലും പിടിമുറുക്കുമ്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. എന്നാൽ അതേസമയം ലഹരിയും വിദ്യാർത്ഥികൾക്കിടയിലെ മാനസിക സംഘർഷങ്ങളും സൃഷ്ടിക്കുന്ന വലിയ സാമൂഹിക പ്രശ്നത്തിന് മുന്നിൽ സുംബാ ഡാൻസും ഒന്നോ രണ്ടോ സിനിമാ താരങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന ലഹരിയോ മാത്രമാവരുത് പരിഹാരം, അതിന് കുറേക്കൂടെ ആഴത്തിലുള്ള പ്രതിവിധികൾ ആവശ്യമാണ്, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്, വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള ഫണ്ടിന്റെ അപര്യാപ്തത മുതൽ അധ്യാപക നിയമനവും സ്കൂൾ സമയവും വരെ അതിൽ ഉൾപ്പെടും, വിദ്യാർത്ഥികളുടെ ക്ഷേമത്തിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഈ അടിസ്ഥാനപ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in