Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി രാജിവെക്കണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്

കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി രാജിവെക്കണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്
  തിരുവനന്തപുരം: കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി തവണ പ്രവർത്തകർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ഭരണസിരാകേന്ദ്രത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത്. പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി അക്രമിച്ച സംഭവത്തെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ കലാപാഹ്വാനത്തിനെതിരെയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധമുയർത്തിയത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് പലകുറി ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയിൽ പ്രവർത്തകരും പോലീസും തമ്മിൽ നിരവധി തവണ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തി. തുടർന്ന് പ്രതിഷേധം ശക്തമാക്കിയ പ്രവർത്തകർ റോഡ് ഉപരോധിച്ചു. കേരളം നടുങ്ങിയ ഒരു അക്രമത്തെ പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ പറഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികൾ തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in