Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിലക്ക് ലംഘിച്ച് ഇന്നും കള്ള് ഷാപ്പ് ലേലം; വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

വിലക്ക് ലംഘിച്ച് ഇന്നും കള്ള് ഷാപ്പ് ലേലം; വിവിധ ജില്ലകളിൽ  യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: കോവിഡ് ജാഗ്രതാ നിർദേശങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും കള്ള് ഷാപ്പ് ലേലം. തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും ആലപ്പുഴയിലുമാണ് ലേലം നടന്നത്. പൊതുപരിപാടികളും ആള്‍ക്കൂട്ടങ്ങളും പാടില്ലെന്ന ഉത്തരവ് ലംഘിച്ച് നടക്കുന്ന ലേല നടപടികളില്‍ എക്സൈസ് ഉദ്യോഗസ്ഥർ അടക്കം നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.  ഇന്നലെ മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ നടന്ന  ലേലം പ്രതിഷേധം ഭയന്ന് ഇന്ന്  ജില്ലാ ആസൂത്രണ ഭവനിലേക്ക് മാറ്റുകയായിരുന്നു. ലേലനടപടികൾ തുടരുന്നയിടങ്ങളിൽ യൂത്ത് കോൺഗ്രസിന്‍റെ  നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി.  യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍. എസ് നുസൂറിന്‍റെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്തെ പ്രതിഷേധം. ലേലം നിര്‍ത്തിവയ്ക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം ഡെപ്യൂട്ടി കളക്ടര്‍ തള്ളുകയും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

Related articles

See all
Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Save your stories

Sign in