Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് രോഗികളുമായി സമ്പര്‍ക്കം; മന്ത്രി എ.സി മൊയ്തീനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, മന്ത്രി ക്വാറന്‍റീനില്‍ പോകണമെന്ന് ആവശ്യം

കൊവിഡ് രോഗികളുമായി സമ്പര്‍ക്കം; മന്ത്രി എ.സി മൊയ്തീനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, മന്ത്രി ക്വാറന്‍റീനില്‍ പോകണമെന്ന് ആവശ്യം
  കൊവിഡ് ബാധിതരുമായി ഇടപെഴകിയ മന്ത്രി എ.സി മൊയ്തീനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി ക്വാറന്‍റീനില്‍ പോകണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വീടിന് മുന്നില്‍  പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിക്ക് ക്വാറന്‍റീന്‍  നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ഡി.എം.ഒയ്ക്ക് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.  വിദേശത്ത് നിന്നെത്തിയവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടലില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. ഈ ക്യാംപിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. സന്ദര്‍ശനവേളയില്‍ പ്രവാസികളുമായി സാമൂഹിക അകലം പാലിക്കാതെ മന്ത്രി സംസാരിക്കുന്നതിന്‍റെ വീഡിയോയും പരാതിയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in