Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രധാനമന്ത്രി പങ്കെടുക്കാനെത്തിയ വേദിയില്‍ ചാണകവെള്ളം തളിക്കാൻ ശ്രമം; തൃശൂരിൽ യൂത്ത് കോണ്‍​ഗ്രസ്  ബിജെപി സംഘർഷം

പ്രധാനമന്ത്രി പങ്കെടുക്കാനെത്തിയ വേദിയില്‍ ചാണകവെള്ളം തളിക്കാൻ ശ്രമം; തൃശൂരിൽ യൂത്ത് കോണ്‍​ഗ്രസ്  ബിജെപി സംഘർഷം
തൃശൂർ: തൃശൂരിൽ യൂത്ത് കോണ്‍​ഗ്രസ്  ബിജെപി സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് സംഘർഷമുണ്ടായത്. ഇന്നലെ പ്രധാനമന്ത്രി പങ്കെടുക്കാനായി എത്തിയ വേദിയുടെ സമീപമുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്. മോദി പങ്കെടുത്ത വേദിയിൽ ചാണകവെള്ളം തളിക്കാനായി കെഎസ്‍‍യു ശ്രമിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. ചാണകവെള്ളം തളിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. എന്നാൽ ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോൺ​ഗ്രസ് പറഞ്ഞു. വർഷങ്ങളായി പഴക്കമുള്ള ആൽമരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോൺ​ഗ്രസ് വ്യക്തമാക്കുന്നത്. നിലവിൽ സ്ഥലത്ത് സംഘർഷം തുടരുകയാണ്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in