Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊതുക് ജന്യ രോഗങ്ങൾ തടയാൻ ജനപങ്കാളിത്തം അനിവാര്യം: ലോക കൊതുക് ദിനാചരണം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.മുരളീധരന്

കൊതുക് ജന്യ രോഗങ്ങൾ തടയാൻ ജനപങ്കാളിത്തം അനിവാര്യം: ലോക കൊതുക് ദിനാചരണം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.മുരളീധരന്

കൊതുക് ജന്യ രോഗങ്ങളും മറ്റ് പകർച്ചവ്യാധികളും തടയുന്നതിന് സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന് ദേവസ്വം, ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന്‍ പ്രസ്താവിച്ചു. വട്ടിയൂർക്കാവ് എസ്.എഫ്.എസ് പാരിഷ് ഹാളിൽ നടന്ന ലോക കൊതുക് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈ ഡേ കൃത്യമായി ആചരിക്കണം. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൊതുക് ഉറവിട നശീകരണത്തിന് അതീവ പ്രാധാന്യം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികൾക്ക് പനി പോലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്കൂൾ അധികൃതർ ഒരു കാരണവശാലും അത് മറച്ചുവെക്കരുതെന്നും ഉടനടി ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ ഹോട്ടലുകളിലും തട്ടുകടകളിലും തിളപ്പിച്ചാറിയ വെള്ളം മാത്രമേ നൽകുന്നുള്ളൂ എന്ന് ഉറപ്പാക്കും. നിർദ്ദേശങ്ങൾ പാലിക്കാത്തതും വൃത്തിഹീനവുമായ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുകൾ സ്റ്റോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ആരോഗ്യ കേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി, അഡിഷണൽ ഡയറക്ടർമാരായ ഡോ. റീത്ത കെ.പി, ഡോ. ബി. ഉണ്ണികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഡോ. റീത്ത ചടങ്ങിൽ പങ്കെടുത്തവർക്ക് കൊതുക് നശീകരണ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച തത്സമയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in