Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎസ്ആർടിസിയില്‍ ജനപ്രതിനിധികള്‍ക്ക് സൗജന്യയാത്ര എന്തിന്? ചോദ്യവുമായി ഹൈക്കോടതി

കെഎസ്ആർടിസിയില്‍ ജനപ്രതിനിധികള്‍ക്ക് സൗജന്യയാത്ര എന്തിന്? ചോദ്യവുമായി ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ എംപിമാര്‍ക്കും എംഎല്‍എമാരുടെയും സൗജന്യ യാത്ര ചോദ്യം ചെയ്ത് ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം സൗജന്യ യാത്രാ പാസ് നല്‍കണമെന്നും കോടതി നിർദേശിച്ചു. സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം ജനപ്രതിനിധികള്‍ക്ക് എന്തിനാണെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി സംബന്ധിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യങ്ങള്‍ അനുവദിച്ച് എന്തിനാണ്  കൂടുതല്‍ നഷ്ടമുണ്ടാക്കുന്നതെന്നായിരുന്നു ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ചോദ്യം. അംഗപരിമിതർ ഉള്‍പ്പെടെ സാമ്പത്തികമായി വളരെ താഴെത്തട്ടില്‍ നില്‍ക്കുന്നവര്‍ക്കും വിദ്യാർത്ഥികള്‍ക്കും ഉള്‍പ്പെടെ അർഹതപ്പെട്ടവർക്ക് മാത്രമായി പാസ് ചുരുക്കണം. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ എന്തിനാണ് ജനപ്രതിനിധികള്‍ക്ക് സൗജന്യ പാസെന്നും കോടതി ആരാഞ്ഞു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in