Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VD SATHEESAN| 'സര്‍ക്കാര്‍ നീക്കം ആരെ സംരക്ഷിക്കാനാണ്? അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേട്'- വി.ഡി സതീശന്‍

VD SATHEESAN| 'സര്‍ക്കാര്‍ നീക്കം ആരെ സംരക്ഷിക്കാനാണ്? അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേട്'- വി.ഡി സതീശന്‍
ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണത്തില്‍ വ്യാപകമായ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജി വയ്ക്കണം. 40 വര്‍ഷത്തെ ഗ്യാരണ്ടിയുളളത് എന്തിനാണ് 20 വര്‍ഷമാകുമ്പോഴേക്കും പുതുക്കാന്‍ കൊണ്ടു പോകുന്നതെന്നും ദേവസ്വം ബോര്‍ഡംഗങ്ങളും സര്‍ക്കാരും ചേര്‍ന്ന് അയ്യപ്പന്റെ കിലോ കണക്കിന് സ്വര്‍ണ്ണമാണ് അടിച്ചു മാറ്റിയുരിക്കുന്നതെന്നും അദേഹം പറഞ്ഞു. ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടെന്നും, നടപടിക്രമങ്ങള്‍ ഒന്നും സുതാര്യമല്ലയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ആരെ സംരക്ഷിക്കാനാണ് സത്യങ്ങള്‍ മൂടിക്കെട്ടിയതെന്നും വ്യാപകമായി തട്ടിപ്പ് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്നും അദ്ദേഹം ചോദിച്ചു. ദേവ്‌സ്വം ബോര്‍ഡ് പ്രസിഡന്റ് ഉടനെ രാജിവെച്ചു പോകേണ്ടതാണ്. ഇതിനെല്ലാം സര്‍ക്കാര്‍ മനപൂര്‍വമായി കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in