ARYADAN SHOUKATH| 'വന്‍ വിജയം നേടും; ഈ തിരഞ്ഞെടുപ്പില്‍ ഒരു കാലത്തുമില്ലാത്ത ഒത്തൊരുമ': ആര്യാടന്‍ ഷൗക്കത്ത്
Jaihind TV News Report
Jaihind TV Web Desk
June 13, 2025
1 min read
•
Updated: June 09, 2026
ഒരുകാലത്തുമില്ലാത്ത ഒത്തൊരുമയാണ് ഇക്കുറി തിരഞ്ഞെടുപ്പിലുള്ളതെന്നും വന്‍ വിജയം നേടുമെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ഇടതുപക്ഷത്തിനു വേണ്ടി പ്രചരണത്തനെത്തിയ ഏതാനം സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാട് കേരളത്തിലെ മൊത്തം സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടല്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഇക്കാര്യത്തില്‍ കല്‍പ്പറ്റ നാരായണനെ പോലെയുള്ളവര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ എന്നും ഇടതുപക്ഷത്തിന്റെ ജിഹ്വ ആയി പ്രവര്‍ത്തിക്കും. എന്നാല്‍ അവര്‍ ഇടതുപക്ഷം ചെയ്യുന്ന മറ്റു കാര്യങ്ങള്‍ കാണാറില്ലെന്നും അദ്ദേഹം നിലമ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്ത പശ്ചാത്തലത്തില്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇന്നത്തെ സ്വീകരണ പ്രചരണം ഒഴിവാക്കി. ഇന്ന് നിലമ്പൂരില്‍ പ്രചരണത്തിന് എത്തുവാനിരുന്ന പ്രിയങ്ക ഗാന്ധി എം പിയുടെ പ്രചരണ പരിപാടിയും മാറ്റി വച്ചിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി ഞായറാഴ്ച മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. സ്വീകരണ പരിപാടി ഒഴിവാക്കിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് മണ്ഡലത്തിലെ വിവിധ കലാലയങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിക്കും. നിലമ്പൂരില്‍ പ്രചരണം അവസാന ലാപ്പിലേക്ക് അടുക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10