Logo
Mon, Jun 29, 2026 • 04:53 PM
LIVE TV
Watch

No business videos available

No Middle East videos available

BINOY VISWAM| '50 വര്‍ഷം മുമ്പുള്ള കാര്യമല്ല, വര്‍ത്തമാന കാല രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടത്': എം വി ഗോവിന്ദനെ തള്ളി ബിനോയ് വിശ്വം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 18, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

BINOY VISWAM| '50 വര്‍ഷം മുമ്പുള്ള കാര്യമല്ല, വര്‍ത്തമാന കാല രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടത്': എം വി ഗോവിന്ദനെ തള്ളി ബിനോയ് വിശ്വം
ആര്‍എസ്എസ് ബന്ധം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ പരോക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 50 വര്‍ഷം മുമ്പുള്ള കാര്യമല്ല, വര്‍ത്തമാന കാല രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടത്. എന്ത് കാര്യം എപ്പോള്‍ എങ്ങനെ പറയണമെന്ന വ്യക്തത സിപിഐയ്ക്ക് ഉണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്വന്തം വര്‍ത്തമാനം അപഹാസ്യമാണെന്ന് ബോധ്യമുള്ളവര്‍ക്കാണ് 50 വര്‍ഷം പഴയ രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയേണ്ട അവസ്ഥയുള്ളത്. വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ 50 വര്‍ഷം പഴയ രാഷ്ട്രീയം പറഞ്ഞുക്കൊണ്ട് ചുറ്റിത്തിരിയാന്‍ സിപിഐയില്ല. എല്‍ഡിഎഫ് ആ വഴിക്ക് പോകാന്‍ പാടില്ല. ഭൂരിപക്ഷ വര്‍ഗീയതയുടെ മുഖമായ ആര്‍എസ്എസിനോടും ന്യൂനപക്ഷ വര്‍ഗീയതയുടെ മുഖമായ ജമഅത്തെ ഇസ്ലാമിയോടും എല്‍ഡിഎഫിന് യാതൊരുവിധ സഖ്യവുമില്ല. അദ്ദേഹം പറഞ്ഞു. അതേ സമയം എംവി ഗോവിന്ദന്റെ പ്രസ്താവന അനവസരത്തിലാണോ എന്ന ചോദ്യത്തിന് 'നോ കമന്റ്‌സ്' എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10