Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബത്തേരിക്ക് സമീപം വീണ്ടും കടുവ, ആടിനെ കൊന്നു; ഭീതി ഒഴിയാതെ വയനാട്

ബത്തേരിക്ക് സമീപം വീണ്ടും കടുവ, ആടിനെ കൊന്നു; ഭീതി ഒഴിയാതെ വയനാട്
  വയനാട്: ബത്തേരിക്ക് സമീപം സീസിയിൽ വീണ്ടും കടുവയെത്തി. ഇന്നലെ രാത്രിയോടെയാണ് കടുവ വീണ്ടും എത്തിയത്. ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ വീട്ടിൽ 3 ദിവസം മുമ്പ് കടുവ പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രിയോടെ സീസി അരിവയൽ കല്ലിടാംകുന്ന് ജയ എസ്റ്റേറ്റിനു സമീപം കാക്കാട്ട് വർഗീസിന്‍റെ ആടിനെ കടുവ കൊന്നു. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതിനാൽ കടുവ ആടിനെ ഉപേക്ഷിച്ച് ഓടിപ്പോയതായും വീട്ടുകാർ പറഞ്ഞു. വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. വനത്തിനോട് ചേർന്ന മേഖലയിൽ കടുവാ സാന്നിധ്യം ഉണ്ടെങ്കിലും ജനവാസ മേഖലയിൽ തുടർച്ചയായുള്ള ദിവസങ്ങളിൽ കടുവയെത്തിയത് ജനങ്ങളെ ആശങ്കയിൽ ആക്കുന്നുണ്ട്. 10 ദിവസത്തെ ദൗത്യത്തിനൊടുവിൽ നരഭോജി കടുവയെ പിടികൂടിയ കൂടല്ലൂരിന് സമീപമാണ് പുതിയ സംഭവങ്ങൾ എന്നതും ആശങ്കയ്ക്ക് കാരണമാണ്.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in