Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തബാധിതർക്ക് 10,000 രൂപ ആശ്വാസ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തബാധിതർക്ക് 10,000 രൂപ ആശ്വാസ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
  തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്കുള്ള അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി 10,000 രൂപവീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്നു പേർക്ക് എന്ന നിലയിൽ നൽകും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക. ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും. മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം ലഭിക്കുക. മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോൾ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാൻ കഴിയും വിധം താമസ സൗകര്യം ഒരുക്കാനാകുമോ എന്നതിൽ കളക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കും.

Related articles

See all
Latest News

KERALA GOVERNMENT| സിദ്ധാര്‍ത്ഥന്‍റെ മരണം: 7 ലക്ഷം രൂപ നഷ്ടപരിഹാര തുക പൂഴ്ത്തിവച്ച് സംസ്ഥാ...

Latest News

വയനാട് ഉരുള്‍പൊട്ടല്‍: ആദ്യഘട്ടത്തില്‍ പുനരധിവാസത്തിന് 750 കോടി രൂപ; കേന്ദ്രത്തെ പഴിചാരി പ...

Latest News

വയനാട് ദുരന്തബാധിതരുടെ വായ്പാ വിഷയം; സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

Latest News

വയനാട് പുനരധിവാസ പദ്ധതി നടത്തിപ്പ്: പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീ...

Save your stories

Sign in