Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KERALA GOVERNMENT| സിദ്ധാര്‍ത്ഥന്‍റെ മരണം: 7 ലക്ഷം രൂപ നഷ്ടപരിഹാര തുക പൂഴ്ത്തിവച്ച് സംസ്ഥാന സര്‍ക്കാര്‍

KERALA GOVERNMENT| സിദ്ധാര്‍ത്ഥന്‍റെ മരണം: 7 ലക്ഷം രൂപ നഷ്ടപരിഹാര തുക പൂഴ്ത്തിവച്ച് സംസ്ഥാന സര്‍ക്കാര്‍
പൂക്കോട് വെറ്റിനറി കോളേജില്‍ റാഗിങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നഷ്ടപരിഹാര തുക പൂഴ്ത്തി വെച്ച് സംസ്ഥാന സര്‍ക്കാര്‍. 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവാണ് പൂഴ്ത്തിവച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. പിന്നീട് 8% പലിശയടക്കം നല്‍കണമെന്ന് ഉത്തരവ് വന്നെങ്കിലും നടപ്പായില്ല. അതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ജൂലൈ 10 ന് നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ബിജെപി സംസ്ഥാന വക്താവാണ് കമ്മീഷനെ സമീപിച്ചത്. 2024 ഫെബ്രുവരിയിലായിരുന്നു പൂക്കോട് വെറ്റിനറി കോളേജില്‍ സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമുണ്ടായെങ്കിലും റാഗിങിനെത്തുടര്‍ന്നുള്ള മരണമാണെന്ന്് കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് 19 വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടായത്.

Related articles

See all
Latest News

വയനാട് ഉരുള്‍പൊട്ടല്‍: ആദ്യഘട്ടത്തില്‍ പുനരധിവാസത്തിന് 750 കോടി രൂപ; കേന്ദ്രത്തെ പഴിചാരി പ...

Latest News

വയനാട് ദുരന്തബാധിതരുടെ വായ്പാ വിഷയം; സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

Latest News

വയനാട് പുനരധിവാസ പദ്ധതി നടത്തിപ്പ്: പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീ...

Latest News

വയനാടിന് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ്; ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 30 കുടുംബങ്ങള്‍...

Save your stories

Sign in