Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡിന്‍റെ മറവില്‍ വാര്‍ഡ് വിഭജനം അനുകൂലമാക്കാന്‍ സിപിഎം; ജില്ലാ കമ്മിറ്റിയുടെ സര്‍ക്കുലര്‍ പുറത്ത്

കൊവിഡിന്‍റെ മറവില്‍ വാര്‍ഡ് വിഭജനം  അനുകൂലമാക്കാന്‍ സിപിഎം; ജില്ലാ കമ്മിറ്റിയുടെ സര്‍ക്കുലര്‍ പുറത്ത്
തൃശൂര്‍: കൊവിഡ് വ്യാപനത്തിന്‍റെ മറവില്‍ വാര്‍ഡ് വിഭജനം അനുകൂലമാക്കാന്‍ നീക്കവുമായി സിപിഎം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡ് വിഭജനം തങ്ങള്‍ക്കനുകൂലമാക്കാന്‍ നിര്‍ദേശിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ സര്‍ക്കുലര്‍ പുറത്തുവന്നു. വാർഡ്‌ വിഭജന മാർഗ്ഗ നിർദ്ദേശം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച്‌ കൊണ്ട്‌ രാഷ്ട്രീയമായി  നേട്ടമുണ്ടാക്കാൻ കഴിയുന്ന വിധമുള്ള കരട്‌ വിഭജന നിർദ്ദേശം ഏരിയ കമ്മിറ്റി കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിൽ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കാൻ പാർട്ടി കേന്ദ്രം അടിയന്തിര നടപടിയുണ്ടാക്കണമെന്നും സഹകരിപ്പിക്കാവുന്ന തദ്ദേശസ്വയംഭരണ സെക്രട്ടറിമാരോട്‌ ആശയവിനിമയം നടത്തി കഴിയുന്നത്ര നമ്മുടെ നിർദ്ദേശം തന്നെ ഔദ്യോഗിക നിർദ്ദേശമായി രൂപപ്പെടുത്താൻ വേണ്ടി ശ്രദ്ധാപൂർവ്വം ഇടപെടണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി എം.വര്‍ഗീസ് ഒപ്പുവെച്ച് ഏരിയ കമ്മിറ്റികള്‍ക്ക് കൈമാറിയ സര്‍ക്കുലറാണ് പുറത്തുവന്നത്. അതേസമയം കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നാട് ഒത്തൊരുമിച്ച് അണിനിരക്കുമ്പോള്‍ പഞ്ചായത്ത് വാര്‍ഡ് വിഭജനം തങ്ങളുടെ വരുതിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Popular News

താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം; വണ്ടൂരിൽ മഞ്ഞപ്പിത്ത പരിശോധനകൾ...

Popular News

എല്‍.ഡി.എഫ് മദ്യനയം സമൂഹത്തിന് യോജിച്ചതല്ല; പുതിയ നയപ്രഖ്യാപനം അടുത്ത മാസം: മന്ത്രി എം ലിജ...

Save your stories

Sign in