Logo
Tue, Jun 30, 2026 • 05:34 AM
LIVE TV
Watch

No business videos available

No Middle East videos available

SUNNY JOSEPH MLA: വാര്‍ഡ് വിഭജന കരട് വിജ്ഞാപനം: അവസാന തീയതി ജൂണ്‍ 11 വരെ നീട്ടണം: സണ്ണി ജോസഫ് എംഎല്‍എ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 04, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

SUNNY JOSEPH MLA: വാര്‍ഡ് വിഭജന കരട് വിജ്ഞാപനം: അവസാന തീയതി ജൂണ്‍ 11 വരെ നീട്ടണം: സണ്ണി ജോസഫ് എംഎല്‍എ
തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ 11 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഡീലിമിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന് കത്തുനല്‍കി. കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ട തീയതി മെയ് 27 ആയിരിക്കെ അത് പ്രസിദ്ധീകരിച്ചത് 31ന് അര്‍ധരാത്രിയിലായിരുന്നു. പൊതുജനം ഇതറിയുന്നത് തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ജൂണ്‍ ഒന്നിനും. കരട് പരിശോധിച്ച് അതിന്മേലുള്ള പരാതികള്‍ നല്‍കുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി ജൂണ്‍ 7 വരെയാണ്. ഇതിനിടയില്‍ ഞായറും ബക്രീദ് അവധിയും ചേര്‍ന്ന് രണ്ട് ദിവസം നഷ്ടമാകും. ഫലത്തില്‍ അഞ്ചു ദിവസം മാത്രമാണ് പരാതികള്‍ നല്‍കുവാന്‍ ലഭിക്കുന്നത്. അതുകൊണ്ട് കരട് പരിശോധിച്ച് അതിന്മേലുള്ള പരാതികള്‍ നല്‍കുന്നതിന് ചുരുങ്ങിയത് പത്തു ദിവസം ലഭിക്കത്തക്കവിധം അവസാന തീയതി പുനഃക്രമീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10