വിഴിഞ്ഞം തുറമുഖ സമരം നൂറാം ദിവസത്തിലേക്ക്; കടലിലും കരയിലും പ്രതിഷേധം തീർക്കാന്‍ മത്സ്യത്തൊഴിലാളികള്‍
Jaihind TV News Report
Jaihind TV Web Desk
October 26, 2022
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ലത്തീൻ അതിരൂപത. സമരം നൂറാം ദിവസത്തിലേക്ക് കടക്കുന്ന നാളെ കടലിലും കരയിലും ഒരുപോലെ മത്സ്യതൊഴിലാളികൾ പ്രതിഷേധം തീര്‍ക്കും. മുല്ലൂര്‍ കവാടത്തിന് മുന്നില്‍ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ബഹുജനധര്‍ണ്ണയും സംഘടിപ്പിക്കും. ഉന്നയിക്കപ്പെട്ട ഏഴ് ആവശ്യങ്ങളിലും തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി. അതേസമയം സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയാറാണെന്നും സമരസമിതി അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10