Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അക്രമങ്ങള്‍ നടത്തുന്നത് സിപിഎമ്മിന്റെ സര്‍വനാശത്തിനാണ്'; ജനം ഇല്ലാതാക്കി കളയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി

'അക്രമങ്ങള്‍ നടത്തുന്നത് സിപിഎമ്മിന്റെ സര്‍വനാശത്തിനാണ്'; ജനം ഇല്ലാതാക്കി കളയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി
തിരെഞ്ഞടുപ്പ് പരാജയം ഉള്‍കൊള്ളാന്‍ സിപിഎം തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പെരിന്തല്‍മണ്ണയിലടക്കം വ്യാപക അക്രമങ്ങളാണ് തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നടത്തുന്നത്. ഇത് സിപിഎമ്മിന്റെ സര്‍വനാശത്തിനാണെന്നും ജനം സിപിഎമ്മിനെ ഇല്ലാതാക്കി കളയുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്തെ ജനങ്ങള്‍് സിപിഎമ്മിനെ മൈക്രോ മൈനോരിറ്റിയാക്കി മാറ്റി. അത് അംഗീകരിക്കാനുള്ള പ്രയാസമാണ് ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കളമശ്ശേരിയില്‍ ആരോപിച്ചു. പെരിന്തല്‍മണ്ണയില്‍ മുസ്ലീം ലീഗിന്റെ ഓഫീസ് അടിച്ചു തകര്‍ത്തതാണ് സിപിഎം നടത്തിയ ഒടുവിലത്തെ അക്രമം. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. ഇത്തരത്തില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ സിപിഎം വ്യാപക അക്രമമാണ് അഴിച്ചു വിടുന്നത്. തദ്ദേശ പോരിലെ ജനവിധി യുഡിഎഫിനൊപ്പമെന്ന തിരിച്ചറിവ് ഉള്‍ക്കൊള്ളാന്‍ കഴിയാതെയാണ് സിപിഎം അക്രമം നടത്തുന്നത്. അതിനായി ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും മൗനാനുവാദം നല്‍കുകയാണ്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in