Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഹാസ്യ-ഫാന്റസി ചിത്രങ്ങളുടെ വിസ്മയ സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ സിനിമയിലെ അപൂർവ്വ പ്രതിഭ

ഹാസ്യ-ഫാന്റസി ചിത്രങ്ങളുടെ വിസ്മയ സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ സിനിമയിലെ അപൂർവ്വ പ്രതിഭ

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. തന്റെ 94-ാം വയസ്സിലും സിനിമ സംവിധാനം ചെയ്ത് ചലച്ചിത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. നാഗ് അശ്വിൻ നിർമ്മിച്ച് പുറത്തിറങ്ങിയ ‘സിംഗീതം’ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. പ്രായത്തെ തോൽപ്പിക്കുന്ന സിനിമയോടുള്ള താല്പര്യം അദ്ദേഹത്തിന് ഇൻഡസ്ട്രിയിൽ വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു.

വ്യത്യസ്തവും പരീക്ഷണാത്മകവുമായ കഥപറച്ചിൽ ശൈലിയിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ ചരിത്രം കുറിച്ച വ്യക്തിത്വമാണ് സിംഗീതം ശ്രീനിവാസ റാവു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായി നിരവധി മാസ്റ്റർപീസ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. സംഭാഷണങ്ങളില്ലാത്ത ബ്ലാക്ക് കോമഡി ചിത്രമായ 'പുഷ്പക വിമാനം', ഇന്ത്യൻ സിനിമയിലെ ആദ്യകാല ടൈം ട്രാവൽ ചിത്രങ്ങളിലൊന്നായ 'ആദിത്യ 369', ഫാന്റസി ചിത്രമായ 'ഭൈരവ ദ്വീപം', തമിഴിലെ എവർഗ്രീൻ ഹിറ്റുകളായ 'അപൂർവ്വ സഹോദരങ്ങൾ', 'മൈക്കിൾ മദന കാമരാജൻ' തുടങ്ങിയവ അദ്ദേഹത്തിന്റെ സംവിധാന മികവിന് ഉദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ചലച്ചിത്ര രംഗത്തെ പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.


Related articles

See all
Popular News

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന 'ടൈറ്റാൻസ്': ട്രെയിലർ പുറത്ത്; ചിത്രം ഒക്ടോബറിൽ തീയേറ്ററ...

Popular News

രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്ത് ചിത്രം 'ധീര'ത്തിന് പുരസ്‌കാര നേട്ടം;...

Popular News

'നിങ്ങളെന്നും ഞങ്ങൾക്ക് വലിയൊരു പ്രചോദനമാണ്', ‘ഡൊറോത്തി’ക്ക് പിന്തുണ അറിയിച്ച മെഗാസ്റ്റാർ...

Popular News

കുടുംബപ്രേക്ഷകരുടെ മനസ്സുകവർന്ന് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’; ആദ്യദിനം മികച്ച പ്രതികരണം

Save your stories

Sign in