Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വനിതാ മതില്‍ പൊളിഞ്ഞെന്ന് തുറന്നുസമ്മതിച്ച് വെള്ളാപ്പള്ളി നടേശന്‍

വനിതാ മതില്‍ പൊളിഞ്ഞെന്ന് തുറന്നുസമ്മതിച്ച് വെള്ളാപ്പള്ളി നടേശന്‍
വനിതാ മതിലിനെ തള്ളി വെള്ളാപ്പള്ളി. വനിതാ മതിൽ പൊളിഞ്ഞെന്ന് സമ്മതിച്ച് സംഘാടകസമിതി ചെയർമാനായിരുന്ന വെള്ളാപ്പള്ളി നടേശൻ. വനിതാ മതിലിന് ശേഷം ഇതുസംബന്ധിച്ച് ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതിൽ നടന്ന് ആഴ്ചകൾക്കു ശേഷമാണ് സംഘാടകസമിതി ചെയർമാൻ ആയിരുന്ന വെള്ളാപ്പള്ളി നടേശൻ ഇതുസംബന്ധിച്ച് മാധ്യമങ്ങൾക്കുമുന്നിൽ പ്രതികരിച്ചത്. പ്രതികരണം ഇങ്ങനെ. https://www.youtube.com/watch?v=LHi4XHC578k "വനിതാമതില്‍ കെണിയല്ലാരുന്നോ... കാര്യം നന്നായി, പക്ഷേ പിറ്റേദിവസം തന്നെ അത് പൊളിഞ്ഞുപോയി. അത് ഒരു കെണിയായി" കൊട്ടിഘോഷിച്ച് നടത്തിയ വനിതാമതില്‍ പൊളിഞ്ഞെന്ന് സംഘാടകസമിതി ചെയര്‍മാന്‍ തന്നെ തുറന്നുസമ്മതിച്ചു. വനിതാ മതിലിന് തൊട്ടുപിന്നാലെ സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ചത് ശരിയായില്ല. ശബരിമല വിഷയത്തിൽ ഉപദേശങ്ങൾ നന്നായി പരിശോധിച്ച ശേഷം വേണം സർക്കാർ നടപ്പാക്കാനെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുമ്പ് പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നെങ്കിലും വനിതാമതിൽ പൊളിഞ്ഞെന്ന പരാമർശം നടത്തിയിരുന്നില്ല. വനിതാ മതിൽ വൻവിജയം എന്നുപറയുന്ന സർക്കാരിന് സംഘാടകസമിതി ചെയർമാന്‍റെ ഇപ്പോഴത്തെ പ്രതികരണം തലവേദനയാകുമെന്ന് ഉറപ്പാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in