Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ്; കുരുക്കുകളിൽ നിന്ന് കുരുക്കുകളിലേക്ക് വീണാവിജയനും നിലപാട് കടുപ്പിച്ച് ഇഡിയും

മാസപ്പടി കേസ്; കുരുക്കുകളിൽ നിന്ന് കുരുക്കുകളിലേക്ക് വീണാവിജയനും നിലപാട് കടുപ്പിച്ച് ഇഡിയും

ഇഡി നിലപാട് കടുപ്പിച്ചതോടെ വീണയും മുഹമ്മദ് റിയാസും സിപിഎമ്മും കനത്ത പ്രതിരോധത്തിലായി. ഇഡി നീക്കം രാഷ്ട്രീയപ്രേരിതം എന്ന വാദത്തെ സിപിഐ കൂടി തള്ളിയതോടെ സിപിഎം കൂടുതൽ ഒറ്റപ്പെട്ടു.ഹവാല ഇടപാടും ഫെമ ചട്ടലംഘനവും ഇന്റർനെറ്റ് കോളുകൾക്ക് വേണ്ടി റിയാസിന്റെ സുഹൃത്തിന്റെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചതടക്കമുള്ള കണ്ടെത്തലുകളിൽ അക്ഷരാർത്ഥത്തിൽ കുരുക്കുകളിൽ നിന്ന് കുരുക്കുകളിലേക്ക്  പ്രതിപക്ഷ നേതാവിന്റെ മകൾ എത്തുകയാണ്. അതേസമയം ഈഡി നീക്കം രാഷ്ട്രീയപ്രേരിതം എന്ന വാദത്തെ സിപിഐ കൂടി തള്ളിയതോടെ സിപിഎം മാസപ്പടി കേസിൽ കൂടുതൽ ഒറ്റപ്പെട്ടു. രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്ന നിലപാട് സ്വീകരിച്ചാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേസ് രാഷ്ട്രീയപ്രേരിതമെന്ന സിപിഎം നിലപാടിനെ തള്ളിയത്.

ഹവാല ഇടപാടും ഫെമ ചട്ടലംഘനവും ഇന്റർനെറ്റ് കോളുകൾക്ക് വേണ്ടി റിയാസിന്റെ സുഹൃത്തിന്റെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചതടക്കമുള്ള കണ്ടെത്തലുകളാണ് അക്ഷരാർത്ഥത്തിൽ കുരുക്കുകളിൽ നിന്ന് കുരുക്കുകളിലേക്ക്  വീണാ വിജയന്‍ എത്തി എന്നതിന്‍റെ സാരം.  ദുബായിലേയ്ക്ക് 85 ലക്ഷം രൂപ വീണ അയച്ചതിലാണ് ഫെമ ലംഘന പരിശോധന ഇഡി നടത്തുന്നത്. ഹവാല ഇടപാട് സംബന്ധിച്ച് ആശയവിനിമയത്തിനായി റിയാസിന്റെ സുഹൃത്ത് നന്ദുലാലിൻ്റെ പേരിലെ സിംകാർഡ് ഉപയോഗിച്ചതും
വീണയ്ക്ക് കുരുക്കായി മാറിയിരിക്കുകയാണ്. മാസപ്പടിക്കേസുമായി ബന്ധപ്പെട്ടു മെയ് 27ന് വീണയുടെയും സിഎംആർഎൽ പ്രൊമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇഡിക്ക് സുപ്രധാനമായ വിവരങ്ങൾ ലഭിച്ചത്.

വീണയുടെ കൈപ്പടയിലുള്ള ഡയറിയിൽനിന്ന്  വിവരങ്ങൾ കണ്ടെത്തിയെന്നും ഇതിൽ പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ, ദുബായിലേക്ക് മാറ്റിയ തുക തുടങ്ങിയ വിവരങ്ങൾ അടങ്ങിയിട്ടുണ്ടായിരുന്നുവെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. ദുബായ് കറൻസിയായ ദിർഹം, ഇന്ത്യൻ രൂപ എന്നിവയിലുള്ള സാമ്പത്തിക വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്നാണ് ഇഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ വീണയെ വീണ്ടും ഈഡി ചോദ്യം ചെയ്യുവാൻ വിളിപ്പിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.


Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in