Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പൂക്കി' വി ഡി: മുഖ്യമന്ത്രിയുടെ വൈറല്‍ എക്സ്പ്രഷന്‍ ഏറ്റെടുത്ത് മീം ലോകം

'പൂക്കി' വി ഡി: മുഖ്യമന്ത്രിയുടെ വൈറല്‍ എക്സ്പ്രഷന്‍ ഏറ്റെടുത്ത് മീം ലോകം

രാഷ്ട്രീയത്തിലെ കടുത്ത നിലപാടുകളും മൂര്‍ച്ചയേറിയ പ്രസംഗങ്ങളും കൊണ്ട് ശ്രദ്ധേയനായ മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ വൈറല്‍ താരമാണ്. എന്നാല്‍ ഇത്തവണ ചര്‍ച്ചയാകുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിമര്‍ശനങ്ങളല്ല, മറിച്ച് തമാശ നിറഞ്ഞ ഒരു 'പൂക്കീ ഫേസ്' എക്സ്പ്രഷനാണ്. ഇത് മീം ക്രിയേറ്റര്‍മാര്‍ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു.

വാഹനങ്ങളുടെ മോഡിഫിക്കേഷനും അപ്ഡേഷനും സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രി വി. ഡി. സതീശന്‍ നല്‍കിയ ആ മുഖഭാവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡ്. ആ ചെറിയ എക്സ്പ്രഷന്‍ മീം ക്രിയേറ്റേഴ്‌സ് കൈയോടെ ഏറ്റെടുത്തതോടെ ഇന്‍സ്റ്റാഗ്രാം റീലുകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും എക്സിലും വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. 'ജെന്‍സി ഫേവറിറ്റ് പൂക്കീ ഫേസ്' എന്ന രസകരമായ ക്യാപ്ഷനോടെയാണ് പലരും ഈ വീഡിയോ പങ്കുവെക്കുന്നത്. പ്രമുഖ സിനിമാ രംഗങ്ങള്‍ക്കും ഫണ്ണി ഓഡിയോകള്‍ക്കും ഒപ്പം മുഖ്യമന്ത്രിയുടെ ഈ എക്സ്പ്രഷന്‍ ചേര്‍ത്തുവെച്ചുള്ള നിരവധി മീമുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.

സാധാരണയായി ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചകളില്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളുടെ ഇത്തരം സ്വാഭാവികവും നിഷ്‌കളങ്കവുമായ നിമിഷങ്ങളാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുള്ളത്. വി. ഡി. സതീശന്റെ ഈ വൈറല്‍ എക്സ്പ്രഷന്‍ വീഡിയോ എന്തായാലും ഇപ്പോള്‍ യുവാക്കളുടെയും ട്രോളന്മാരുടെയും മീം ലോകത്തിന്റെയും പ്രധാന ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in