Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി വേണമെന്ന് വി.ഡി. സതീശൻ

തോമസ് ഐസക്, കിഫ്ബിയുടെ കൈവശം 30,000 കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്നും ഇതിലാണ് നിലവിലെ സർക്കാരിന്റെ കണ്ണ് എന്നും ആരോപിച്ചിരുന്നു.

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി വേണമെന്ന് വി.ഡി. സതീശൻ

കിഫ്ബിയിൽ 30,000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന മുൻ ധനകാര്യമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ഡോ. ടി.എം. തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ ഓഡിറ്റ് രേഖകൾ പ്രകാരം, 2026 മാർച്ച് 31-ലെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപ മാത്രമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെതന്നെ ട്രഷറി കോർപ്പസ് ഫണ്ടാണ്. ഇത് കിഴിച്ചാൽ കിഫ്ബിയുടെ യഥാർത്ഥ നിക്ഷേപം 6,521 കോടി രൂപ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ തുകയാണ് ഉണ്ടായിരുന്നതെന്നും, അതേസമയം കിഫ്ബിയുടെ നിലവിലെ കടബാധ്യത 32,000 കോടി രൂപയോളമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ തോമസ് ഐസക് അവകാശപ്പെട്ട 30,000 കോടി രൂപ 2026 മാർച്ച് 31 ആയപ്പോഴേക്കും എങ്ങനെയാണ് 6,521 കോടി രൂപയായി കുറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. കിഫ്ബിയുടെ മുൻ ചെയർമാനും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം കിഫ്ബിയുടെ സമഗ്ര അവലോകനത്തിനായുള്ള സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. കിഫ്ബിയുടെ കൈവശം 30,000 കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്നും, ഈ പണത്തിലാണ് സർക്കാരിന്റെ കണ്ണെന്നുമാണ് ഐസക് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നത്.



Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in