Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് | VIDEO

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് | VIDEO
തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലുകൾ ഗൗരവകരമാണ്. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയം നിയമസഭയിൽ ഉന്നയിക്കാൻ അനുവദിക്കാത്ത നടപടി പ്രതിഷേധാർഹമാണ്. സ്പീക്കർ ഇക്കാര്യത്തിൽ വിവേചനപരമായാണ് പെരുമാറിയത്. സർക്കാരിനെയും സിപിഎമ്മിനെയും സംരക്ഷിക്കാനാണ് സ്പീക്കർ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുണ്ടായ കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കിത്തീർക്കാൻ പോലീസ് തലത്തിൽ തന്നെ ഗൂഢാലോചന നടന്നതായും അദ്ദേഹം പറഞ്ഞു. കേസ് സംബന്ധിച്ച് സൈബർ ഫൊറൻസിക് വിഭാഗം കണ്ടെത്തിയ തെളിവുകൾ പുറത്തുവിടാൻ സർക്കാർ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.   https://www.facebook.com/JaihindNewsChannel/videos/477523510593352

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in