Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'മോളെ, അഭിനന്ദനങ്ങള്‍.. ഞങ്ങളെല്ലാം വളരെ സന്താേഷത്തിലാണ്': വിദര്‍ശ കെ. വിനോദിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്

'മോളെ, അഭിനന്ദനങ്ങള്‍.. ഞങ്ങളെല്ലാം വളരെ സന്താേഷത്തിലാണ്': വിദര്‍ശ കെ. വിനോദിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ വെള്ളി മെഡല്‍ നേടി ചരിത്രമെഴുതിയ മലയാളി താരം വിദര്‍ശ കെ. വിനോദിനെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. കേരളത്തിനും രാജ്യത്തിനും അഭിമാനകരമായ നേട്ടമാണ് വിദര്‍ശ കൈവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടമാണ് വിദര്‍ശ സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് വിദര്‍ശ ഉള്‍പ്പെടുന്ന മൂന്നംഗ ഇന്ത്യന്‍ സംഘം വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.

തന്റെ കന്നി ഏഷ്യന്‍ ഗെയിംസില്‍ തന്നെ ചരിത്ര മെഡല്‍ നേടാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദര്‍ശ പ്രതികരിച്ചു. കുടുംബത്തിന്റെയും പരിശീലകരുടെയും പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് താരം വ്യക്തമാക്കി. വരാനിരിക്കുന്ന 50 മീറ്റര്‍ റൈഫിള്‍ ഇനത്തിലും വിദര്‍ശ മത്സരിക്കുന്നുണ്ട്. ഇന്നത്തെ നേട്ടം അടുത്ത മത്സരത്തില്‍ വലിയ ആത്മവിശ്വാസം നല്‍കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

2018-ല്‍ എന്‍.സി.സി (NCC) വഴിയാണ് വിദര്‍ശ ഷൂട്ടിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് 2019-ല്‍ ഷൂട്ടിംഗ് പ്രൊഫഷനായി സ്വീകരിക്കുകയായിരുന്നു. നിലവില്‍ പ്രധാനമായും ഡല്‍ഹി കേന്ദ്രീകരിച്ചാണ് പരിശീലനം നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും, എല്ലാ ജില്ലകളിലും അസോസിയേഷനുകള്‍ വഴി മെമ്പര്‍ഷിപ്പ് എടുത്ത് പരിശീലനം നടത്താമെന്നും കായികപ്രേമികള്‍ക്കായി വിദര്‍ശ പങ്കുവെച്ചു.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in