Logo
Mon, Jun 08, 2026 • 09:15 AM
LIVE TV
Watch

No business videos available

No Middle East videos available

രാഷ്ട്രീയ നാടകത്തിന്‍റെ പരിതാപകരമായ അന്ത്യം; ഗവർണറുടേത് ഭരണഘടനാ ലംഘനമെന്ന് വി.ഡി. സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 25, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

രാഷ്ട്രീയ നാടകത്തിന്‍റെ പരിതാപകരമായ അന്ത്യം; ഗവർണറുടേത് ഭരണഘടനാ ലംഘനമെന്ന് വി.ഡി. സതീശന്‍
തിരുവനന്തപുരം:   നയ പ്രഖ്യാപന പ്രസം​ഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  നയപ്രഖ്യാപന പ്രസംഗം നടത്താൻ ഭരണഘടനാപരമായി ബാധ്യതയുള്ള ഗവർണർ നിയമസഭയിൽ വന്ന് അവസാന ഖണ്ഡികമാത്രം വായിച്ചുപോയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. യഥാർത്ഥത്തിൽ സർക്കാർ തയാറാക്കിക്കൊടുത്ത നയപ്രഖ്യാപനത്തിൽ ഒരു കാര്യവുമില്ല. അതിൽ കാര്യമായി ഒരു കേന്ദ്ര വിമർശനവുമില്ല. കേരളീയത്തിനെക്കുറിച്ചും നവകേരള സദസിനെക്കുറിച്ചുമാണ് പറയുന്നത്. ഗവർണറും സർക്കാരും തമ്മില്‍ കുറേ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിന്‍റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10