Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വര്‍ക്കല ലീന മണി കൊലക്കേസ്: ദൃസാക്ഷിയുടെ മൊഴി കോടതിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല; മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

വര്‍ക്കല ലീന മണി കൊലക്കേസ്: ദൃസാക്ഷിയുടെ മൊഴി കോടതിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല; മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ സ്വദേശിയായ ലീനാമണിയെ (53) വീട്ടിനുള്ളില്‍ കയറി അടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ജഡ്ജി ആര്‍. രേഖ പ്രതികളെ വെറുതെവിട്ടത്.

ലീനാമണിയുടെ അന്തരിച്ച ഭര്‍ത്താവ് സിയാദിന്റെ സഹോദരന്മാരായ അഹദ്, ഷാജി, മുഹ്സിന്‍, ഒന്നാം പ്രതി അഹദിന്റെ ഭാര്യ റഹീന എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ പ്രധാന സാക്ഷിയും ലീനാമണിയുടെ വീട്ടിലെ വേലക്കാരിയുമായിരുന്ന സരസുവിന്റെ മൊഴികള്‍ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന് വിധിന്യായത്തില്‍ കോടതി വിലയിരുത്തി. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ സംഭവദിവസം സരസുവിനും പരിക്കേറ്റിരുന്നു. എന്നാല്‍, വിചാരണവേളയില്‍ പ്രതികള്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കാന്‍ തക്ക ശക്തമായ തെളിവുകളോ മൊഴികളോ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ശാസ്ത്രീയ തെളിവുകളുടെ അഭാവവും കേസിനെ പ്രതികൂലമായി ബാധിച്ചു.

ഭര്‍ത്താവിന്റെ മരണശേഷം കുടുംബത്തിന്റെ തറവാട്ടു സ്വത്തിനെച്ചൊല്ലി ഭര്‍തൃസഹോദരന്മാരുമായി ലീനാമണി വലിയ തര്‍ക്കത്തിലായിരുന്നു. സ്വത്ത് കൈക്കലാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ലീനാമണി കോടതിയെ സമീപിച്ച് അനുകൂലമായ പോലീസ് സംരക്ഷണ ഉത്തരവ് സമ്പാദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

2023 ജൂലൈ 16-നാണ് ലീനാമണിയെ വീട്ടില്‍ക്കയറി ഇരുമ്പുവടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ പ്രോസിക്യൂഷന്‍ സംശയരഹിതമായി കുറ്റം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതോടെ, കോടതി പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയക്കുകയായിരുന്നു.

കേസില്‍ ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. സലാഹുദ്ദീന്‍, രണ്ടാം പ്രതിക്ക് വേണ്ടി അഡ്വ. എസ്. ജോയ്, മൂന്നാം പ്രതിക്ക് വേണ്ടി അഡ്വ. എസ്. സുനില്‍, അഡ്വ. പ്രഗതാ, നാലാം പ്രതിക്ക് വേണ്ടി അഡ്വ. ജി. വിനോദ് എന്നിവരാണ് കോടതിയില്‍ ഹാജരായത്.

Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in