Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ്: സർക്കാർ നിബന്ധന മൗലികാവകാശത്തെ ഹനിക്കുന്നത്; ഹൈക്കോടതിയിൽ ഹർജി

കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ്: സർക്കാർ നിബന്ധന മൗലികാവകാശത്തെ ഹനിക്കുന്നത്; ഹൈക്കോടതിയിൽ ഹർജി
  കൊച്ചി : കടകളിൽ പോകാൻ വാക്സിന്‍ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി. ചാലക്കുടി സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയെ സമീപിച്ചത്. മരുന്നുകളോട് അലർജി ഉള്ളവർക്ക് ടെസ്റ്റ് ഡോസ് എടുത്തതിന് ശേഷം വാക്സിൻ സ്വീകരിക്കാൻ സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. സർക്കാരിന്‍റെ പരിഷ്കരിച്ച മാനദണ്ഡമനുസരിച്ച് വാക്സിന്‍ എടുത്തവർക്കോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കോ ആണ് കടകളില്‍ പോകാനുള്‍പ്പെടെ പുറത്തിറങ്ങാനാവുക. ഇതനുസരിച്ച് അവശ്യ സാധനങ്ങള്‍ വാങ്ങാനിറങ്ങുന്നവര്‍ എല്ലാ ദിവസവും ആർടിപിസിആർ ചെയ്യേണ്ടിവരുമെന്നതാണ് നിലവിലെ പരിഷ്കാരത്തിലെ അപാകത. അലർജി രോഗിയായ ഹർജിക്കാരന് ഏത് ഇംഗ്ലിഷ് മരുന്ന് സ്വീകരിക്കുന്നതിന് മുമ്പും ടെസ്റ്റ് ഡോസ് സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മാർഗനിർദേശം നൽകിയിട്ടില്ലെന്നായിരുന്നു മറുപടി. ഇതു കാണിച്ച് ഡിഎംഒയ്ക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അലർജി പ്രശ്നമുള്ളവർക്ക് വാക്സിൻ നൽകാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് പോളി വടക്കന്‍ കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന്‍റെ പുതിയ അൺലോക്ക് കോവിഡ് മാനദണ്ഡങ്ങൾ ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തെ ഹനിക്കുന്നതാണെന്നും ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി തിങ്കളാഴ്ച ഹർജി പരിഗണിക്കും. ജസ്റ്റിസ് പി.ബി സുരേഷ് കുമാറാണ് ഹർജി പരിഗണിക്കുന്നത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in