Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊച്ചി റിഫൈനറിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പ്രൊട്ടോക്കോൾ വിവാദം; സ്ഥലം എം.എല്‍.എ വി.പി സജീന്ദ്രന് ക്ഷണമില്ല

കൊച്ചി റിഫൈനറിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പ്രൊട്ടോക്കോൾ വിവാദം; സ്ഥലം എം.എല്‍.എ വി.പി സജീന്ദ്രന് ക്ഷണമില്ല
  കൊച്ചി റിഫൈനറിയിൽ നാളെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പ്രൊട്ടോക്കോൾ വിവാദം. സ്ഥലം എം.എൽ.എ വി.പി സജീന്ദ്രനെ ഒഴിവാക്കി എന്നാണ് പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് എം.എല്‍.എ. 16,504 കോടി രൂപ മുതൽമുടക്കുള്ള സംയോജിത റിഫൈനറി വികസന പദ്ധതിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മുൻ യു.പി.എ സർക്കാരിന്‍റെ കാലത്താണ് പദ്ധതിക്ക് തുടക്കമിടുന്നത്. പിന്നീട് എൻ.ഡി.എ അധികാരത്തിൽ എത്തിയപ്പോൾ ഈ പദ്ധതി ഗുജറാത്തിലേക്ക് മാറ്റാൻ ശ്രമം നടന്നിരുന്നതായി സ്ഥലം എം.എൽ.എ വി.പി സജീന്ദ്രൻ ആരോപിക്കുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, സംസ്ഥാന സർക്കാരിന് ഇതിൽ നിന്ന് ലാഭം വേണ്ട എന്ന് പ്രഖ്യാപിച്ച് പദ്ധതി കൊച്ചി റിഫൈനറിയിൽ തന്നെ പ്രാവർത്തികമാക്കുകയായിരുന്നു. കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ഇത്രയും വലിയൊരു പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പരിപാടിയുടെ തലേദിവസമാണ് എം.എൽ.എ യെ അറിയിക്കുന്നത്. എന്നാൽ പരിപാടിയിൽ എം.എൽ.എയെ ഉൾപ്പെടുത്തിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചടങ്ങ് ബഹിഷ്‌ക്കരിക്കുകയാണെന്ന് വി.പി സജീന്ദ്രൻ അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in