Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സി.പി.എം അടിമ സ്വഭാവത്തിലേക്ക് മാറി; തെറ്റ് തിരുത്താന്‍ തയ്യാറാകാത്തതാണ് പരാജയ കാരണം: വി. കുഞ്ഞികൃഷ്ണന്

സി.പി.എം അടിമ സ്വഭാവത്തിലേക്ക് മാറി; തെറ്റ് തിരുത്താന്‍ തയ്യാറാകാത്തതാണ് പരാജയ കാരണം: വി. കുഞ്ഞികൃഷ്ണന്




കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അപചയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവരെ ക്രൂശിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് പയ്യന്നൂര്‍ നിയുക്ത എംഎല്‍എ വി. കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടിയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച തന്നെ വേട്ടയാടുകയും തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയുമാണ് നേതൃത്വം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു അദ്ദേഹം.

നിലവിലെ സി.പി.എം ഒരുതരം 'അടിമ സ്വഭാവത്തിലേക്ക്' മാറിയിരിക്കുകയാണെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പഴയകാലത്ത് അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തുന്ന ശൈലിയായിരുന്നു പാര്‍ട്ടിയുടേത്. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിരിക്കുന്നു. എം.വി. ഗോവിന്ദനെ മാറ്റിയത് കൊണ്ട് മാത്രം പാര്‍ട്ടി രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും, ഘടനയില്‍ തന്നെ മാറ്റം വരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വയം തിരുത്താന്‍ സന്നദ്ധമായാല്‍ അത് പാര്‍ട്ടിക്കും കേരളത്തിനും നല്ലതാണെന്നും സി.പി.എമ്മിനെ നിലനിര്‍ത്താന്‍ അവര്‍ക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിക്കുമെന്ന് പ്രതീക്ഷിച്ചല്ല താന്‍ മത്സരരംഗത്തിറങ്ങിയത്. എന്നാല്‍ പ്രചാരണത്തിനിടയില്‍ അനുകൂലമായ സാഹചര്യമാണ് കണ്ടത്. ശക്തമായ അടിയൊഴുക്കുകള്‍ മുന്‍കൂട്ടി കാണാന്‍ തനിക്കോ സി.പി.എമ്മിനോ സാധിച്ചില്ല. എന്നാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ അടിയൊഴുക്കുകള്‍ എത്രത്തോളം ശക്തമായിരുന്നു എന്ന് സി.പി.എമ്മിനും ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുകയാണ്.

യു.ഡി.എഫ് ഓഫീസിലെത്തിയത് തന്റെ ചുമതലയുടെ ഭാഗമായാണ്. താന്‍ കോണ്‍ഗ്രസ്സുകാരനായി എന്ന രീതിയിലുള്ള സി.പി.എമ്മിന്റെ ആക്ഷേപങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ല. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകില്ല എന്ന് തുടക്കത്തിലേ വ്യക്തമാക്കിയതാണ്. സ്വതന്ത്രനായി തന്നെ മുന്നോട്ട് പോകും. നിലവില്‍ യു.ഡി.എഫിന്റെ നിലപാടിനൊപ്പം നില്‍ക്കാനാണ് തീരുമാനമെന്നും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in