Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

P K Kunhalikutty| 'ജനകീയമല്ലാത്ത സര്‍ക്കാര്‍'; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

P K Kunhalikutty| 'ജനകീയമല്ലാത്ത സര്‍ക്കാര്‍'; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാനം ഭരിക്കുന്നത് തീര്‍ത്തും ജനകീയമല്ലാത്ത സര്‍ക്കാരാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. 'നമ്മള്‍ ഒന്ന് സടകുടഞ്ഞെഴുന്നേറ്റാല്‍ ഈ സര്‍ക്കാര്‍ താഴെക്കിടക്കും' എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം വരും ദിവസങ്ങളില്‍ യുഡിഎഫ് ശക്തമായി ഉയര്‍ത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. യുഡിഎഫ് ഭരണകാലത്ത് ശബരിമലയെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചിട്ടില്ല. ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിച്ചാണ് യുഡിഎഫ് മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണപ്പാളി അടിച്ചു മാറ്റിയെന്നത് ചിന്തിക്കാന്‍ പോലും പറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, ഈ സര്‍ക്കാരിന്റെ കാലത്താണ് സംഭവം നടന്നതെന്നതില്‍ സംശയമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ജനങ്ങളെല്ലാം ഇത് കാണുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന 'സംഗമം' പോലുള്ള പരിപാടികള്‍ കൊണ്ട് സര്‍ക്കാരിന് ഈ വിഷയങ്ങളില്‍ നിന്ന് കരകയറാന്‍ കഴിയില്ല. ഇതിനെതിരെ ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതികരണമുണ്ടാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in