Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രളയ പുനർനിർമാണ ഫണ്ട് ശേഖരണം : മന്ത്രിമാരുടെ വിദേശ സന്ദർശനത്തിൽ അനിശ്ചിതത്വം തുടരുന്നു

പ്രളയ പുനർനിർമാണ ഫണ്ട് ശേഖരണം : മന്ത്രിമാരുടെ വിദേശ സന്ദർശനത്തിൽ അനിശ്ചിതത്വം തുടരുന്നു
പ്രളയ പുനർനിർമാണ ഫണ്ട് ശേഖരണത്തിനായുളള മന്ത്രിമാരുടെ വിദേശ സന്ദർശനത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇന്ന് കേന്ദ്രാനുമതി കിട്ടിയില്ലെങ്കിൽ മന്ത്രിമാരുടെ യാത്ര മുടങ്ങും. മുഖ്യമന്ത്രിക്ക് മാത്രമാണ് ഇപ്പോൾ വിദേശ യാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അതേസമയം, യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യവകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതിനാൽ പ്രളയാനന്തര പുനർനിർമ്മാണ ഫണ്ട് സമാഹരണത്തിനുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശപര്യടനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് സംസ്ഥാന സർക്കാർ അനുമതി തേടിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് യു.എ.ഇ സന്ദർശനത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. അതും കടുത്ത നിബന്ധനകളോടെയാണ് അനുമതി. 5,000 കോടിയെങ്കിലും വിദേശ പര്യടനത്തിലൂടെ സമാഹരിക്കുകയെന്ന സർക്കാർ ലക്ഷ്യത്തിന് പുതിയ സംഭവ വികാസം തിരിച്ചടിയായി. നാളെ മുതൽ 22വരെയാണ് പര്യടനം നിശ്ചയിച്ചിരുന്നത്. വിദേശ മലയാളികളിൽ നിന്നും സംഘടനകളിൽ നിന്നും ഫണ്ടുകളും ഭവന നിർമ്മാണ സഹായങ്ങളും സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. ലോക കേരള സഭാംഗങ്ങളായ പ്രവാസികൾ ഏകോപനം നിർവഹിക്കാനും നിർദ്ദേശിച്ചു. പ്രവാസി സംഘടനകളുടെ ക്ഷണമനുസരിച്ചാണ് നയതന്ത്ര വിസയിൽ വിദേശപര്യടനത്തിന് മന്ത്രിമാർ അനുമതി തേടിയത്. സംഘടനകളിൽ ചിലത് രജിസ്ട്രേഷനടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചുള്ളവ അല്ലെന്ന റിപ്പോർട്ട് എംബസികളിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചതായാണറിവ്. എന്നാൽ, അംഗീകൃതസംഘടനകൾ തന്നെയാണ് ഭൂരിഭാഗം മന്ത്രിമാരെയും ക്ഷണിച്ചതെന്ന് സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം. കഴിഞ്ഞ മന്ത്രിസഭായോഗത്തിന് ശേഷം വിദേശപര്യടനത്തിനുള്ള മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചപ്പോൾ, ചിലരുടെ യാത്രയ്ക്ക് കാലതാമസം നേരിട്ടേക്കാമെന്ന സൂചന മുഖ്യമന്ത്രി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യവകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രാ അനുമതി ലഭിച്ചില്ലെങ്കിൽ ചില മന്ത്രിമാരുടെ വിദേശപര്യടനം ഒഴിവാക്കുകയോ നീട്ടുകയോ വേണ്ടിവരുമെന്ന സംശയം സർക്കാരിനുണ്ട്. https://www.youtube.com/watch?v=6eCs3ONUD4A

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in