Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തെ മുച്ചൂടും മുടിക്കുന്ന പിണറായി സർക്കാരിന് താക്കീതായി യുഡിഎഫ് വിചാരണ സദസ്

കേരളത്തെ മുച്ചൂടും മുടിക്കുന്ന പിണറായി സർക്കാരിന് താക്കീതായി യുഡിഎഫ് വിചാരണ സദസ്
  കണ്ണൂർ: നവകേരള സദസിലൂടെ ധൂർത്തടിക്കുന്ന കേരള സർക്കാരിനെതിരെ പ്രതിഷേധം ശക്തം. യുഡിഎഫിൻ്റെ വിചാരണ സദസിന് വൻ ജനാവലി. ഇടതു സർക്കാറിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പൂർണ്ണ പരാജയമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ ചിലവിൽ സിപിഎമ്മിൻ്റെ ഏരിയാ സമ്മേളനങ്ങൾ നടത്തുകയാണ് നവകേരള സദസിലൂടെയെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം. കണ്ണൂർ അഴീക്കോട് നിയോജക മണ്ഡലം വിചാരണ സദസിൽ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും. കേരളത്തിൽ നികുതി പിരിവിലുണ്ടായ വീഴ്ച കൊണ്ടാണ് ഇത്രയേറെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ഇതിന്‍റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് പാവപ്പെട്ട കൂലിത്തൊഴിലാളികളും കർഷകരും മറ്റുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെൻഷൻകാർക്ക് പെൻഷനില്ല, റേഷൻ കടകളും മാവേലി സ്റ്റോറുകളും കാലിയാണ്. ഇവിടെ സാധനം വിതരണം ചെയ്യുന്നവർക്കും കോൺട്രാക്ടർമാർക്കും കോടികൾ കുടിശികയായി കൊടുത്തു തീർക്കാനുണ്ട്. കേരളത്തെ പാപ്പരാക്കി മാറ്റിയ ഒരു സർക്കാരിനെതിരെയുള്ള കുറ്റവിചാരണയാണ് ഇപ്പോൾ നടക്കുന്നത്. നവകേരള സദസ് എന്ന പേരിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്ന നവകേരള ബസ് യാത്ര കൊണ്ടുള്ള ഉദ്ദേശ്യം എന്താണെന്ന് അവർക്ക് തന്നെ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു, മുസ്‌ലിം ലീഗ് സoസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുറഹിമാൻ കല്ലായി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് അബ്ദുൽ കരീം ചേലേരി ഉൾപ്പടെയുള്ള നേതാക്കൾ സംസാരിച്ചു. സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിനാളുകളാണ് അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ് വിചാരണ സദസിൽ പങ്കെടുക്കാനായി വളപട്ടണം മിനി സ്റ്റേഡിയത്തിൽ എത്തിയത്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in