Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കേരളത്തിലെ മൂന്ന് തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് വൻഭൂരിപക്ഷത്തോട് വിജയിക്കും'; സരിൻ പക്വത കാണിക്കണമായിരുന്നുവെന്നും കെ.സി. വേണുഗോപാല്‍

'കേരളത്തിലെ മൂന്ന് തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് വൻഭൂരിപക്ഷത്തോട് വിജയിക്കും'; സരിൻ പക്വത കാണിക്കണമായിരുന്നുവെന്നും കെ.സി. വേണുഗോപാല്‍
  എറണാകുളം: കേരളത്തിൽ നടക്കാൻ പോകുന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. തിരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് കോൺഗ്രസ് നേരിടുന്നതെന്നും മൂന്ന് സ്ഥാനാർഥികളെയും വൻഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കെ.സി എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. എഐസിസിയ്ക്ക് പ്രത്യേക കാഴ്ചപാടില്ല കേരളത്തിലെ കോൺഗ്രസിന്‍റെ കാഴ്ചപാട് തന്നെയാണ് ഉള്ളത്.  ഒരു വ്യക്തി മാത്രമല്ല മറിച്ച് എല്ലാ ആളുകളും കൂടി ആലോചിച്ചിട്ടാണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാളെ മാത്രമേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ കഴിയുകയുള്ളൂവെന്നും കോൺഗ്രസിൽ നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സരിന്‍ കൂടുതൽ പക്വത കാണിക്കണമായിരുന്നുവെന്നും  കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല എന്നാൽ പാർട്ടിയെ അധിക്ഷേപിക്കുന്നത് അത്ര നല്ലതല്ലെന്നും കെ.സി വ്യക്തമാക്കി. കേരളത്തിലെ ഒരു പാട് വിഷയങ്ങൾ ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അതിനെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണിതെല്ലാമെന്നും കോൺഗ്രസിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും കെ.സി വേണുഗോപാൽ സൂചിപ്പിച്ചു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in