Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മലപ്പുറം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു; ഇടതു മുന്നണിയുടെ ഭീഷണികള്‍ വിലപ്പോയില്ല...

മലപ്പുറം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു; ഇടതു മുന്നണിയുടെ ഭീഷണികള്‍ വിലപ്പോയില്ല...
മലപ്പുറം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്. കോണ്‍ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തെരെഞ്ഞെടുത്തു. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് വത്സമ്മ സെബാസ്റ്റ്യന്റെ ജയം. പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചുങ്കത്തറയില്‍ ഇടതുമുന്നണി കുഴിച്ച് മുടിയ ജനാധിപത്യം തിരിച്ച് പിടിക്കാന്‍ കഴിഞ്ഞു എന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ് പ്രതികരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനവും പഞ്ചായത്ത് അംഗത്വവും തൃണമൂല്‍ കോണ്‍ഗ്രസിലെ നുസൈബ സുധീര്‍ രാജിവച്ചിരുന്നു. സി.പി.എം സ്വതന്ത്രയായിരുന്ന നുസൈബ സുധീര്‍ അവിശ്വാസ പ്രമേയത്തില്‍ യു.ഡി.എഫിനെ അനുകൂലിച്ച് വോട്ട്‌ചെയ്തതാണ് നിര്‍ണായകമായത്. യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്നും ആഹ്ലാദ പ്രകടനം നടത്തി. മൂന്നാഴ്ച മുമ്പ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെ എല്‍ ഡി എഫിന് ഭരണം നഷ്ടമായിരുന്നു. ഇരുമുന്നണികള്‍ക്കും തുല്യശക്തിയായിരുന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. പാര്‍ട്ടിയെ കുത്തിയാണ് പോകുന്നതെങ്കില്‍ സുധീറും കുടുംബവും ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് സിപിഎം ഭീഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് സുധീറിന്റെ കടയും ആക്രമിക്കപ്പെട്ടു.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in