Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മേയറുടെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു | VIDEO

മേയറുടെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു | VIDEO
  തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ പ്രതിഷേധം. യുഡിഎഫിന്‍റെ അനിശ്ചിതകാല സത്യഗ്രഹ സമരം 27-ാം ദിവസത്തിലേക്ക് കടന്നു. അതേസമയം നഗരസഭയ്ക്ക് മുന്നിൽ യുഡിഎഫ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. നിയമന കത്ത് വിവാദത്തിലെ അന്വേഷണം അട്ടിമറിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് യുഡിഎഫിന്‍റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുകയാണ്. നഗരസഭാ കവാടത്തിൽ യുഡിഎഫിന്‍റെ അനിശ്ചിതകാല സത്യഗ്രഹ സമരം 27 ആം ദിവസത്തിലേക്ക് കടന്നു. ഇന്നത്തെ സമരപരിപാടി മുൻ എംപി പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. മേയർ രാജിവെക്കുന്നതുവരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. https://www.facebook.com/JaihindNewsChannel/videos/867881087701157

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in