Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പിന് സർവ്വസജ്ജമായി യുഡിഎഫ്; സെൻട്രൽ വാർ റൂം പ്രവർത്തനമാരംഭിച്ചു

തിരഞ്ഞെടുപ്പിന് സർവ്വസജ്ജമായി യുഡിഎഫ്; സെൻട്രൽ വാർ റൂം പ്രവർത്തനമാരംഭിച്ചു
അങ്കമാലി : തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ യുഡിഎഫിന്‍റെ സെൻട്രൽ വാർ റൂം പ്രവർത്തനമാരംഭിച്ചു. അങ്കമാലിയിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സജ്ജമാക്കിയ വാർ റൂമിന്‍റെ ഔദ്യോഗിക ഉദ്ഘാടനം അങ്കമാലി എംഎൽഎ റോജി എം ജോൺ നിർവഹിച്ചു. വാർ റൂമിനൊപ്പം മീഡിയ സെന്‍ററും ഒരുക്കിയിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ പര്യടനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാർ റൂം വഴി പ്രവർത്തകർക്ക് ലഭ്യമാക്കും. എഐസിസിയുടെയും , കെപിസിസിയുടെയും കൃത്യമായ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ വാർ റൂം വഴി ഏകോപിപ്പിക്കുന്നത്. ആലുവ എംഎൽഎ അൻവർ സാദത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി ജെ ജോയ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മനോജ്‌ മൂത്തേടൻ, ഡിസിസി സെക്രട്ടറിമാരായ കെ പി ബേബി, പി പി സുനീർ, യുഡിഎഫ് അങ്കമാലി നിയോജകമണ്ഡലം കൺവീനർ ടി എം വർഗീസ്, സാംസങ് ചാക്കോ, ജോർജ് സ്റ്റീഫൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in