Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഡിഎഫ് വിചാരണ സദസിന് ഡിസംബര്‍ 2 മുതല്‍ തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍

യുഡിഎഫ് വിചാരണ സദസിന് ഡിസംബര്‍ 2 മുതല്‍ തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍
  തിരുവനന്തപുരം: നവകേരള സദസിന് ബദലായി യുഡിഎഫ് നടത്തുന്ന വിചാരണ സദസുകള്‍ ഡിസംബർ 2 മുതൽ 22 വരെ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. നവകേരള സദസിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും  ജനങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്ന എൽഡിഎഫ് സർക്കാരിന്‍റെ വികസന നേട്ടങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങളുടെയും പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനും തകരുന്ന കേരളത്തിന്‍റെ നേർചിത്രം ജനസമക്ഷം അവതരിപ്പിക്കാനുമായാണ് യുഡിഎഫ് വിചാരണ സദസുകള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും വിചാരണ സദസുകള്‍ നടത്തും. സർക്കാരിനെതിരെയുള്ള യുഡിഎഫിന്‍റെ കുറ്റപത്രം അവതരിപ്പിച്ചുകൊണ്ട് സർക്കാരിന്‍റെ ദുർഭരണം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുന്നതാണ് സദസിലെ പ്രധാന പരിപാടി. ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിനിധാനം ചെയ്യുന്ന 12 നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന വിചാരണ സദസുകളോടെ പരിപാടിക്ക് തുടക്കമാകും. ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 6 മണി വരെയാണ് വിചാരണ സദസ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധർമ്മടം മണ്ഡലത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വിചാരണ സദസ് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിചാരണ സദസ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നേമം മണ്ഡലത്തിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും സ്പോർട്സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം നിർവഹിക്കും. തദ്ദേശ വകുപ്പ് മന്ത്രിയുടെ മണ്ഡലമായ തൃത്താലയിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രിയുടെ മണ്ഡലമായ ഏറ്റുമാനൂരിൽ പി.ജെ. ജോസഫും റവന്യൂ മന്ത്രിയുടെ മണ്ഡലമായ ഒല്ലൂരിൽ സി.പി. ജോണും കൃഷിമന്ത്രിയുടെ മണ്ഡലമായ ചേർത്തലയിൽ എം.എം. ഹസനും വ്യവസായ മന്ത്രിയുടെ മണ്ഡലമായ കളമശേരിയിൽ കെ. മുരളീധരനും ആരോഗ്യ മന്ത്രിയുടെ മണ്ഡലമായ ആറന്മുളയിൽ ഷിബു ബേബിജോണും ജലസേചന മന്ത്രിയുടെ മണ്ഡലമായ ഇടുക്കിയിൽ അനൂപ് ജേക്കബും ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയിൽ ജി. ദേവരാജനും വിചാരണ സദസ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു 128 മണ്ഡലങ്ങളിലെ വിചാരണ സദസുകൾ യുഡിഎഫ് എംപിമാരും എംഎൽഎമാരും പ്രമുഖ യുഡിഎഫ് നേതാക്കളും ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസന്‍ അറിയിച്ചു.;

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in