Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഐ.ടി വകുപ്പ്‌ കള്ളക്കടത്തുകാരുടെ ഡപ്യൂട്ടേഷൻ കേന്ദ്രമായി മാറി; സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്| VIDEO

ഐ.ടി വകുപ്പ്‌ കള്ളക്കടത്തുകാരുടെ ഡപ്യൂട്ടേഷൻ കേന്ദ്രമായി മാറി; സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്| VIDEO
  മുഖ്യമന്ത്രിയുടെ വകുപ്പ് കള്ളക്കടത്തുകാരുടെ ഡപ്യൂട്ടേഷൻ കേന്ദ്രമായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ്. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. പി.ആർ ഏജൻസികളെ ഉപയോഗിച്ചു 916 എന്നു കാണിക്കാൻ നോക്കിയ മുഖ്യമന്ത്രി ഇപ്പോൾ മുക്കുപണ്ടമായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുടെ ഫോണ്‍ രേഖകൾ പരിശോധിക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ചാനല്‍ കള്ളക്കടത്തിനായി തുറന്ന് നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രം ശ്രമിച്ചാല്‍ സാധിക്കില്ല. അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കെന്താണെന്ന് വ്യക്തമാക്കണം. കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്നാണ് ഇപ്പോഴുള്ള സംഭവ വികാസങ്ങള്‍ നല്‍കുന്ന സൂചന. ജനത്തിനോ മുഖ്യമന്ത്രിക്കോ ഉപകാരമില്ലാത്ത ഉപദേശക വൃന്ദം ഇതിനായാണ് പ്രവര്‍ത്തിച്ചത്. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ ഒരാളെ എങ്ങനെയാണ് ഐടി വകുപ്പില്‍ നിയമിക്കുകയെന്നും ഷാഫി പറമ്പില്‍ എംഎല്‍എ ചോദിച്ചു. സര്‍ക്കാര്‍ ചിഹ്നം അടക്കം ഉപയോഗിച്ചാണ് കള്ളക്കടത്ത് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. https://www.facebook.com/shafiparambilmla/videos/606937013536013

Related articles

See all
Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Save your stories

Sign in