Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കെ.എം മാണി അനുസ്മരണം കോട്ടയത്ത്

കെ.എം മാണി അനുസ്മരണം കോട്ടയത്ത്
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം മാണി അനുസ്മരണം നടന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം മാണിയോടൊപ്പമുള്ള അനുഭവങ്ങൾ കക്ഷി രാഷ്ടീയ ഭേദമന്യേ നേതാക്കൾ പങ്കുവച്ചു. കേരള രാഷ്ട്രീയത്തിൽ കെ.എം മാണി എന്ന നേതാവിന്‍റെ പ്രാധാന്യം എത്രത്തോളമായിരുന്നു എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായിരുന്നു അനുസ്മരണ സമ്മേളനം. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. തന്‍റെ ഗവൺമെന്‍റിനുണ്ടായ നേട്ടങ്ങളുടെ പിന്നിൽ കെ.എം മാണിയുടെ പങ്ക് വലുതാണെന്ന് ഉമ്മൻചാണ്ടി അനുസ്മരിച്ചു. പകരക്കാരനില്ലാത്ത നേതാവാണ് കെ.എം മാണിയെന്ന് പി.ജെ ജോസഫ് പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി, എം.കെ മുനീർ, കെ.സി ജോസഫ്, സി എഫ് തോമസ്, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, മോൻസ് ജോസഫ്, ഇടതു നേതാക്കളായ മാത്യു ടി തോമസ്, സുരേഷ് കുറുപ്പ്, വി.എൻ വാസവൻ, ബിജെപി നേതാക്കൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

Related articles

See all
Latest News

തിരുനക്കര ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കഴിക്കാന്‍ വന്‍ തിരക്കെന്ന് വ്യാജകണക്കുകള്‍; കഞ്ഞി...

Latest News

വായ്പാ തവണ മുടങ്ങി; ഗൃഹനാഥന്റെ വീട്ടില്‍ കയറി ആക്രമണം, പ്രതിമകൊണ്ട് തലയ്ക്കടിച്ചു

Kerala

ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ: നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Pravasi

ഗൾഫിലെ മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന മോഹൻ വടയാർ അന്തരിച്ചു

Save your stories

Sign in