Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിധവയായ ആദിവാസി യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കി

വിധവയായ ആദിവാസി യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കി
ഇടുക്കിയിലെ കുമളിയിൽ വിധവയായ ആദിവാസി യുവതിയെ തേക്കടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥൻ ജോലിയിൽ നിന്നും പുറത്താക്കി. മോഷണകുറ്റം ആരോപിച്ചാണ്‌ ജോലിയിൽ നിന്നും പുറത്താക്കിയത്. ജോലി നഷ്ടമായതോടെ യുവതിയും രണ്ട് കുട്ടികളും ആഹാരം കഴിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. പെരിയാർ ടൈഗർ റിസർവിലെ എക്കോ ഡവലപ്‌മെൻറിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംഘങ്ങളുടെ ഫെസിലിറ്റേറ്ററായി ജോലി ചെയ്ത് വരുന്നതിനിടെയാണ് സംഘത്തിലെ വായ്പാ തിരിച്ചടവ് തുക സുജിത മാറ്റിയതായി ആരോപിച്ചാണ് തേക്കടി എഎഫ്ഡി വിബിൻദാസ് സുജിതയെ ജോലിയിൽ നിന്നും പുറത്താക്കിയത്. ഈ ആരോപണം തെറ്റാണെന്നും ആദിവാസി യുവതി പറയുന്നു. ജോലി നഷ്ടമായതോടെ രണ്ട് കുട്ടികളെ നോക്കാൻ ഏലക്കാട്ടിൽ ജോലിക്ക് പോകുകയാണ് ഇവർ. തന്‍റെ മേലുള്ള കുറ്റം തെളിയിക്കണമെന്ന് കാട്ടി തേക്കടി എഎഫ്ഡിക്കെതിരെ വകുപ്പ് മന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ് സുജിത. https://youtu.be/oVrLbT9lKdg

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in