Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ
Nomination ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ. സ്ഥാനാർത്ഥി പട്ടികയുടെ അന്തിമരൂപം നാളെ അറിയാം. 20 മണ്ഡലങ്ങളിലായി 242 നാമനിർദ്ദേശ പത്രികകളാണ് അംഗീകരിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനയിൽ 61 പത്രികകൾ തള്ളിയിരുന്നു. കൂടുതൽ പത്രികകൾ ഉള്ളത് വയനാട് മണ്ഡലത്തിലാണ്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയും മത്സരിക്കുന്നു എന്നത് തന്നെയാണ് പ്രധാനം. ഇവിടെ രാഹുലിന് അപരന്മാർ മൂന്ന് പേരാണ്. ഏറ്റവും കുറവ് കോട്ടയത്താണ്. പതിനഞ്ച് പത്രികകൾ സമർപ്പിച്ചെങ്കിലും ഏഴെണ്ണമാണ് അംഗീകരിച്ചത്. എൽ.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം എൻ.ഡി.എയും ദേശീയ നേതാക്കളെ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തിക്കും. വോട്ടെടുപ്പ് ഈ മാസം 23നും ഫലപ്രഖ്യാപനം അടുത്ത മാസം 23നും ആണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in