Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരൂർ തുഞ്ചൻ പറമ്പില്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

തിരൂർ തുഞ്ചൻ പറമ്പില്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
ആദ്യാക്ഷരമാധുര്യം നുകരാൻ  നിരവധി കുരുന്നുകളാണ്  മലപ്പുറം തിരൂർ തുഞ്ചൻ പറമ്പിലേക്കെത്തിയത്. തുഞ്ചൻ സ്മാരക മണ്ഡപത്തിലും, സരസ്വതി മണ്ഡപത്തിലുമായി നൂറുകണക്കിന് കുഞ്ഞുങ്ങളാണ് അറിവിന്‍റെ ആദ്യാക്ഷരം കുറിച്ചത്. മലയാളഭാഷയുടെ പിതാവിൻറെ മണ്ണിലേക്കെത്തിയ കുഞ്ഞു മുഖങ്ങളിൽ ആശങ്കയും,ആകാംക്ഷയും മിന്നിമറഞ്ഞു. ചിലർ ചിരിച്ചെത്തി. ചിലരെത്തിയത് കലങ്ങിയ കണ്ണുകളോടെ.. ചില മുഖങ്ങളിലെ ഭാവം നിർവ്വികാരം.. വികാര സമ്പന്നമായിരുന്നു തിരൂർ തുഞ്ചൻ പറമ്പിൽ ആദ്യാക്ഷരം നുകരാനെത്തിയ കുഞ്ഞു മുഖങ്ങളിൽ. അച്ഛനമ്മമാർക്കും ബന്ധുക്കൾക്കുമൊപ്പം അക്ഷരലോകത്തേക്കോടി കയറാനെത്തിയ കുഞ്ഞുങ്ങളെ ആചാര്യൻമാർ സ്നേഹത്തോടെ മടിയിലിരുത്തി. പുലർച്ചെ അഞ്ച് മണി മുതൽ ആരംഭിച്ച വിദ്യാരംഭത്തിന് നൂറുകണക്കിന് കുരുന്നുകളാണ് എത്തിയത്. ഒമ്പതരയോടെ  തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ കവികളുടെ  വിദ്യാരംഭം നടന്നു. പാരമ്പര്യ ആചാര്യന്മാർക്ക് പുറമെ സാഹിത്യകാരൻമാരായ കെ.പി രാമനുണ്ണി, ആലാങ്കോട് ലീലാകൃഷ്ണൻ, കാനേഷ് പുനൂരൂ, പി.കെ ഗോപി തുടങ്ങി ഒമ്പതോളം ഗുരുക്കൻമാർ ആദ്യാക്ഷരമെഴുതിച്ചു. എഴുത്താണി കൊണ്ട്  എം.ടി വാസുദേവൻ നായർ അക്ഷര മാധുര്യം പകർന്നു നൽകി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in