കൊണ്ടോട്ടി: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയില് കുടുങ്ങി മലപ്പുറം കൊണ്ടോട്ടിയില് മൂന്ന് വയസുകാരന് മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല് വെല്ലക്കാടന് മുനീര് - ഫര്സീന ദമ്പതികളുടെ മകന് മുഹമ്മദ് റിസാനാണ് ദാരുണമായി മരണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ ഭക്ഷണത്തിന് ശേഷം വീട്ടിലിരുന്ന് ബേക്കറി പലഹാരമായ മിക്സ്ചര് കഴിച്ചുകൊണ്ടിരിക്കെ, അബദ്ധത്തില് അതിലെ കടല കുട്ടിയുടെ തൊണ്ടയില് കുടുങ്ങുകയായിരുന്നു.
ഉടന് തന്നെ ശ്വാസതടസ്സം നേരിട്ട കുട്ടിയെ ബന്ധുക്കള് ഉടന് കുന്നുംപുറത്തെ ആശുപത്രിയില് എത്തിച്ചു. വിദഗ്ധ ചികിത്സ നല്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുന്നുംപുറം കാരാട്ടാലുങ്ങല് ജുമാ മസ്ജിദ് ഖബറിസ്ഥാനില് ഖബറടക്കം നടത്തി.
കടല തൊണ്ടയില് കുടുങ്ങി മൂന്ന് വയസുകാരന് മരിച്ചു