Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സെക്രട്ടേറിയറ്റിന് മുന്നിൽ പൊങ്കാല അർപ്പിച്ച് ജോലിക്കായി സമരം ചെയ്യുന്നവർ | VIDEO

സെക്രട്ടേറിയറ്റിന് മുന്നിൽ പൊങ്കാല അർപ്പിച്ച് ജോലിക്കായി സമരം ചെയ്യുന്നവർ | VIDEO
  തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിൽ പൊങ്കാല അർപ്പിച്ച് സമരം. കാക്കി സ്വപ്നം കണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ദിവസങ്ങളായി തൊഴിലിനു വേണ്ടി സമരം നടത്തുന്ന സിവിൽ പോലിസ് ഓഫീസർ റാങ്ക് ഹോൾഡർമാരാണ് കുടുംബാംഗങ്ങൾക്കൊപ്പം ഭരണസിരാകേന്ദ്രത്തിന് മുന്നിൽ പൊങ്കാല അർപ്പിച്ചു പ്രതിഷേധമുയർത്തിയത്. സംസ്ഥാന സർക്കാരിന്‍റെ ധനസ്ഥിതി മെച്ചമാകണമെന്ന പ്രാർത്ഥനയോടെയാണ് ഇവർ പൊങ്കാല അർപ്പിച്ചത്. കഴിഞ്ഞ 14 ദിവസമായി ഭരണസിരാകേന്ദ്രത്തിനു മുന്നിൽ തൊഴിലിനായി വേറിട്ട സമരങ്ങൾ നടത്തുന്ന പിഎസ്‌സിയുടെ സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് കുടുംബാംഗങ്ങൾക്കൊപ്പം പൊങ്കാല അർപ്പിച്ചത്. ധനസ്ഥിതി മോശം എന്ന് ചൂണ്ടിക്കാട്ടിയും തങ്ങളുടെ തൊഴിലവസരം നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ധനസ്ഥിതി മെച്ചമാകണമെന്ന പ്രാർത്ഥനയോടെയാണ് ഇവർ പൊങ്കാലയർപ്പിച്ചത്. തൊഴിലിനായി പൊരുതുന്ന തങ്ങളുടെ പ്രിയമക്കളുടെ കണ്ണീർ കാണാത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ വിമർശന ശരമാണ് പൊങ്കാലയ്ക്ക് എത്തിയ അമ്മമാർ ഉയർത്തിയത്.  സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പതിനായിരത്തോളം ഉദ്യോഗാർത്ഥികളാണ് ജോലിക്ക് വേണ്ടി പ്രതിഷേധ സമരങ്ങൾ തുടരുന്നത്.   https://www.youtube.com/watch?v=gjYkzOrNico

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in