തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല് ഹൈലാന്ഡില് വന് തീപിടുത്തം. ഹോട്ടലിന്റെ രണ്ടാം നിലയിലുള്ള റെസ്റ്റോറന്റിന്റെ അടുക്കളയിലാണ് ആദ്യം തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിലവില് ആറാം നിലയിലേക്കും തീ പടര്ന്നിട്ടുണ്ട്.
അപകടത്തെ തുടര്ന്ന് ഹോട്ടലില് താമസിച്ചിരുന്നവരെയും ജീവനക്കാരെയും പൂര്ണ്ണമായും സുരക്ഷിതമായി പുറത്തെത്തിച്ചു. വിവരമറിഞ്ഞ് മൂന്ന് യൂണിറ്റ് ഫയര്ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള് ഊര്ജ്ജിതമാക്കിയിട്ടുണ്ട്. കൂടുതല് നിലകളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്കരുതലുകള് അഗ്നിരക്ഷാസേന സ്വീകരിച്ചു വരികയാണ്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തമ്പാനൂരില് ഹോട്ടല് ഹൈലാന്ഡില് തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു, തീയണയ്ക്കാന് ശ്രമം തുടരുന്നു