Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഷുക്കൂറിനെ വധിച്ചത് ഗൂഢാലോചനയ്ക്ക് ശേഷം, തെളിവുകള്‍ ഉണ്ട്; നീതി ലഭിച്ചതിൽ സന്തോഷം': പി.കെ. കുഞ്ഞാലിക്കുട്ടി

'ഷുക്കൂറിനെ വധിച്ചത് ഗൂഢാലോചനയ്ക്ക് ശേഷം, തെളിവുകള്‍ ഉണ്ട്; നീതി ലഭിച്ചതിൽ സന്തോഷം':  പി.കെ. കുഞ്ഞാലിക്കുട്ടി
  എറണാകുളം: അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി വിടുതൽ ഹര്‍ജികൾ തള്ളിയതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോടതിയിൽ നിന്ന് നീതി ലഭിച്ചതിൽ സന്തോഷമെന്നും ഷുക്കൂറിനെ വധിച്ചത് ഗൂഢാലോചനയ്ക്ക് ശേഷമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു പിഞ്ചുബാലനായിരുന്ന  ഷുക്കൂറിനെ ഗൂഢാലോചന നടത്തി വധിക്കാൻ വിചാരിച്ചത് തന്നെ ക്രൂരതയാണ്. ഗൂഢാലോചന നടത്തിതന്നെയാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. അതിന് തെളിവുകളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുറ്റവാളികള്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരിയിൽ ഷുക്കൂർ വധക്കേസിൽ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് പി. ജയരാജനും ടി.വി രാജേഷും നൽകിയ വിടുതൽ ഹര്‍ജികളാണ് പ്രത്യേക സിബിഐ കോടതി തള്ളിയത്. ഇരുവർക്കും എതിരെ ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷററായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in