PRIYANKA GANDHI MP| 'തെന്നലയുടെ വിയോഗം തീരാ നഷ്ടം; പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്കായി ഉറച്ചു നിന്ന വ്യക്തി'- പ്രിയങ്ക ഗാന്ധി എം.പി
Jaihind TV News Report
Jaihind TV Web Desk
June 06, 2025
1 min read
•
Updated: June 10, 2026
തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗം നമുക്കെല്ലാവര്‍ക്കും ഒരു നഷ്ടമാണ്. മുന്‍ കേരള പിസിസി പ്രസിഡന്റും നമ്മുടെ പാര്‍ട്ടിയിലെ ഉന്നത വ്യക്തിത്വവും എന്ന നിലയില്‍, പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്കായി ഉറച്ചുനിന്ന വ്യക്തിയാണെന്നും എഐസിസി ജനറല്‍ തെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. കേരളത്തിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും വേണ്ടിയുള്ള സമര്‍പ്പണത്തിന്റെയും വിനയത്തിന്റെയും അക്ഷീണ സേവനത്തിന്റെയും തിളക്കമാര്‍ന്ന ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ മരണം നമ്മുടെ ഹൃദയങ്ങളില്‍ ആഴത്തിലുള്ള ശൂന്യത അവശേഷിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അനുശോചനമറിയിക്കുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മെ തുടര്‍ന്നും നയിക്കട്ടെയെന്നും പ്രിയങ്ക ഫെയ്സ്ബുക്കില്‍ കുറിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10