Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടുവ ഡ്യൂപ്പ്: കടുവയെ പിടിച്ച 'കിടുവ' പോലീസ് പിടിയില്‍

കടുവ ഡ്യൂപ്പ്: കടുവയെ പിടിച്ച 'കിടുവ' പോലീസ് പിടിയില്‍
മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയില്‍ കടുവയിറങ്ങിയെന്ന പേരില്‍ യുവാവ് പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്ന് വനംവകുപ്പ്. ആ വീഡിയോ എഡിറ്റ് ചെയ്തതെന്ന് യുവാവ് വനം വകുപ്പിനോട് സമ്മതിച്ചു. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കരുവാരക്കുണ്ട് ആര്‍ത്തല ടീ എസ്റ്റേറ്റിന് സമീപം കടുവയും താനും റോഡില്‍ നേര്‍ക്കുനേര്‍ നിന്നുവെന്നു എന്നും ശാന്തനായി കാണപ്പെട്ട കടുവയുടെ വീഡിയോ താന്‍ മൊബൈലില്‍ പകര്‍ത്തിയാണ് ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നുമായിരുന്നു യുവാവിന്റെ വാദം. എന്നാല്‍ കടുവയുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് വനം വകുപ്പ് കണ്ടെത്തി. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ധനിത് ലാലിന്റെ നേതൃത്വത്തില്‍ ജെറിയെ ചോദ്യം ചെയ്തു. യുവാവിനെതിരെ വനം വകുപ്പ് കരുവാരകുണ്ട് പൊലീസില്‍ പരാതി നല്‍കിയിന് പിന്നാലെ കേസെടുത്തു. കടുവയെ കണ്ടതായി യുവാവ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആര്‍ത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബര്‍ത്തോട്ടത്തില്‍ റോഡിനോട് ചേര്‍ന്നാണ് കടുവയെ കണ്ടതെന്നായിരുന്നു ജെറിന്‍ പറഞ്ഞത്. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണില്‍ സൂം ചെയ്താണ് വീഡിയോ പകര്‍ത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. കരുവാരകുണ്ട് സ്വദേശി മണിക്കനാംപറമ്പില്‍ ജെറിന് എതിരെയാണ് പൊലീസ് കേസെടുത്തത്. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനാണ് ജെറിനെതിരെ കേസെടുത്തിരിക്കുന്നത്.

Related articles

See all
Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Save your stories

Sign in